14
May 2026
Wed
14 May 2026 Wed
govt appointed special public prosecutor over murder of K M Basheer

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ആഗസ്ത് ഒന്നിന് വിചാരണ ആരംഭിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക. ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ആണ് കേസിലെ പ്രതി. രണ്ടാംപ്രതിയും ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറില്‍ സഞ്ചരിക്കുകയും ചെയ്തിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സംഭവം നടന്ന് ഏഴുവര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് കേസില്‍ വിചാരണ ആരംഭിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2019 ആഗസ്ത് മൂന്നിനാണ് കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. അന്നേദിവസം പുലര്‍ച്ചെ ഒന്നോടെ തിരുവനന്തപുരത്ത് മ്യൂസിയത്തിന് സമീപത്തുവച്ചാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ കെ എം ബഷീറിനെ ഇടിക്കുന്നത്. വഫ ഫിറോസിന്റെ പേരിലുളളതായിരുന്നു ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫയാണ് എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രീറാമിന്റെ ശ്രമം.

വാഹനമോടിച്ചത് വഫയാണ് എന്ന് പൊലീസും ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ ദൃക്സാക്ഷികളും മാധ്യമപ്രവര്‍ത്തകരും ഇടപെട്ടതോടെ ശ്രീറാമിന്റെയും പോലീസിന്റെയും നീക്കം പൊളിയുകയായിരുന്നു. അതേസമയം സംഭവസമയം ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. എന്നാല്‍ ശ്രീറാം വെങ്കിട്ടരാമനെ സമയത്ത് ആശുപത്രിയിലെത്തിച്ച് രക്തസാംപിള്‍ എടുക്കുന്നതിലടക്കം പോലീസ് വീഴ്ച വരുത്തുകയും ചെയ്തുവെന്ന് വിമര്‍ശനങ്ങളുണ്ടായിരുന്നു. കെഎം ബഷീറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനും പോലീസിനു കഴിഞ്ഞില്ല. ഇതടക്കമുള്ള കാര്യങ്ങള്‍ വലിയ ദുരൂഹതയ്ക്ക് വഴിവച്ചിരുന്നു.

ALSO READ: വെള്ളാപ്പള്ളി നടേശനെതിരേ നിയമനടപടിക്ക് സിപിഐഎമ്മിന്റെ അനുമതി തേടി യു പ്രതിഭ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക