22
Jan 2023
Tue
22 Jan 2023 Tue

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രണ്ടാംഘട്ട സാക്ഷി വിസ്താരം നാളെ ആരംഭിക്കും. തുടരന്വേഷണത്തിലെ 39 സാക്ഷികളില്‍ 27 പേരുടെ വിസ്താരം ആദ്യഘട്ടം പൂര്‍ത്തിയായിരുന്നു. 12 സാക്ഷികളെ വിസ്തരിച്ചിരുന്നില്ല. രണ്ടാംഘട്ടത്തില്‍ മഞ്ജുവാര്യര്‍ അടക്കം 20 പേരെയാണ് വിസ്തരിക്കുക. സാഗര്‍ വിന്‍സെന്റ്, മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ അടക്കമുള്ളവരും 20 പേരില്‍ ഉള്‍പ്പെടും. സാക്ഷികള്‍ക്ക് കോടതി നോട്ടീസ് അയക്കുന്ന നടപടികള്‍ പൂര്‍ത്തിയായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിനിടെ കേസില്‍ അഭിഭാഷകരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് നടിയായ അതിജീവിത വീണ്ടും കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ പ്രതി ചേര്‍ക്കാന്‍ അന്വഷണ സംഘം ആദ്യം ശ്രമിച്ചിരുന്നെങ്കിലും അഭിഭാഷക സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ കേസിലെ മുഖ്യ തെളിവ് നശിപ്പിച്ച അഭിഭാഷകരെ പ്രതിയാക്കാതെ കേസ് പൂര്‍ണ്ണമാകില്ലെന്നാണ് അതിജീവിതയുടെ നിലപാട്.

രണ്ട് വര്‍ഷമായി തുടരുന്ന വിചാരണ നടപടികള്‍ ഫ്രെബ്രുവരി അവസാന വാരത്തോടെ പൂര്‍ത്തിയാക്കി മാര്‍ച്ചില്‍ വിധി പ്രസ്താവിക്കുമെന്നാണ് കരുന്നത്. കേസില്‍ ബാലചന്ദ്രകുമാര്‍, ഹാക്കര്‍ സായ് ശങ്കര്‍ അടക്കമുള്ളവരെ ആദ്യ ഘട്ടം വിസ്തരിച്ചു. ബാലചന്ദ്ര കുമാറിന്റെ പ്രതിഭാഗം ക്രോസ് വിസ്താരം ഉടന്‍ പൂര്‍ത്തിയാകും.