മമ്മൂട്ടി മോഹന്‍ലാല്‍ ഫാന്‍സിന് കിടിന്‍ വിഷ്വല്‍ ട്രീറ്റായാണ് മഹേഷ് നാരായണന്‍ ഒരുക്കുന്ന പേട്രിയറ്റ് എത്തുന്നത്. എന്നാല്‍, ഒരു രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരിനോട് സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി, അത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് രംഗത്തു വന്നിരിക്കയാണ് സെന്‍സര്‍ ബോര്‍ഡ്.
|
ഇത് വിവാദമാകാന്‍ സാധ്യതയുള്ളതിനാല്‍ അത് ഒഴിവാക്കാനാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. നിര്‍ദേശം അനുസരിച്ച് അണിയറ പ്രവര്‍ത്തകര്‍ ചിത്രം റീ എഡിറ്റ് ചെയ്ത് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കും. കൊച്ചിയിലെ ലാല്‍ മീഡിയ സ്റ്റുഡിയോസില്‍ ചിത്രത്തിന്റെ റീ എഡിറ്റിംഗ് പൂര്‍ത്തിയാക്കും.
ഇത് അടക്കമുള്ള മാറ്റങ്ങളോടെ ആയിരിക്കും ചിത്രം തീയേറ്ററില്‍ എത്തുക. നേരത്തെ തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തീയേറ്ററില്‍ സിനിമയുടെ കളക്ഷന്റെ നിര്‍മ്മാണ വിതരണ വിഹിതം നിര്‍മ്മാതാവ് കൂട്ടി ചോദിച്ചതാണ് വിലക്കേര്‍പ്പെടുത്താനുണ്ടായ കാരണം
താര രാജാക്കന്മാര്‍ ഒന്നിക്കുന്നു
ALSO READ: ചൂട് സഹിക്കാന്‍ വയ്യ; വീടിന് തൊട്ടടുത്ത് എസി മുറി ബുക്ക് ചെയ്ത് യുവതി
മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ഒന്നിക്കുന്ന ‘പേട്രിയറ്റ്’ (Patriot) മെയ് 1-ന് തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. അതിനിടെയാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ചില തടസ്സങ്ങള്‍ നേരിട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരാണ് സിനിമയിലെ വില്ലന് നല്‍കിയിരിക്കുന്നതെന്നും അതിനാല്‍ വില്ലന്റെ പേര് മാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടെന്നുമാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. കൂടാതെ, ചില രംഗങ്ങള്‍ നീക്കം ചെയ്തതോടെ സിനിമയുടെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറായി മാറിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു.
വില്ലന്റെ പേരുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് നിര്‍മാതാവ് ആന്റോ ജോസഫ് പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ് ചില ചെറിയ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നത് സത്യമാണെങ്കിലും, അവ സിനിമയുടെ കാതലിനെ ബാധിക്കുന്നവയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു എസ്പിയോണാഷ് ത്രില്ലര്‍ (Espionage Thriller) വിഭാഗത്തില്‍പ്പെടുന്ന ‘പേട്രിയറ്റ്’, ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് എന്ന നിലയിലും ശ്രദ്ധേയമാണ്. രേവതി, സറിന്‍ ഷിഹാബ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. വലിയ പ്രതീക്ഷകളോടെ എത്തുന്ന ചിത്രം മലയാളത്തിന് പുറമെ ഇതര ഭാഷകളിലും റിലീസ് ചെയ്യും.



