കുവൈത്തിൽ അധികാരമേറ്റ് മൂന്നു മാസം തികഞ്ഞതിനു പിന്നാലെ പാർലമെൻറുമായുള്ള പൊരുത്തക്കേടിനെ തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിൻറെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവച്ചു. പൊതുതിരഞ്ഞെടുപ്പിനെ തുടർന്ന് ഒക്ടോബർ 17നാണ് കുവൈത്തിൽ ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് മന്ത്രിസഭ ചുമതലയേറ്റത്.
|
ധനമന്ത്രി ഉൾപ്പടെയുള്ള കാബിനറ്റ് അംഗങ്ങൾക്കെതിരേ ദേശീയ അസംബ്ലിയിൽ കുറ്റവിചാരണ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് മന്ത്രിസഭയുടെ രാജി. തിങ്കളാഴ്ച അമീർ മുമ്പാകെ പ്രധാനമന്ത്രി രാജിക്കത്ത് സമർപ്പിച്ചതായി പ്രാദേശിക മാധ്യമമായ അൽ ഖബസ് റിപോർട്ട് ചെയ്തു. അമീർ രാജി അംഗീകരിക്കുന്ന മുറയ്ക്കാകും തീരുമാനം പ്രാബല്യത്തിൽ വരിക.



