23
Feb 2023
Thu
23 Feb 2023 Thu

തരുവണ: യോഗികൾക്ക് വയനാട് ജില്ലാ പഞ്ചായത്തിന്റെ സൗജന്യ വ്യായാമ പായ നൽകി. ജില്ലാ പഞ്ചായത്തും ജില്ലാ ആയുർവേദ ആശുപത്രിയും ചേർന്ന് വയോജനങ്ങൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന യോഗ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന വെള്ളമുണ്ട ഡിവിഷനിലെ പഠിതാക്കൾക്കാണ് വ്യായാമ പായ കൈമാറിയത്. സൗജന്യ യോഗ മാറ്റ് വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലിയണ നെഹ്‌റു മെമ്മോറിയൽ ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങിൽ എം.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.വെള്ളമുണ്ട ഡിവിഷൻ കോഓഡിനേറ്റർ ഡോ.ഷഫ്‌ന ഭാനു,സുമേഷ്.കെ, ബിന്ദു രാജീവൻ,രാകേഷ്.കെ,വി.കെ വത്സല,സിസിലി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.