|
ആലപ്പുഴ: ന്യൂറോ സർജനാണെന്നും തിരുവനന്തപുരത്ത് അടിയന്തരശസ്ത്രക്രിയയ്ക്ക് എത്തണമെന്നും പറഞ്ഞ് 108 ആംബുലൻസ് വിളിച്ച് യാത്രചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം പെരികവിള എ.പി നിവാസിൽ അനന്തു (29) ആണ് അറസ്റ്റിലായത്. അവശ്യസേവനം ദുരുപയോഗപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിലാണ് അറസ്റ്റ്.
അനന്തു ആശുപത്രികളിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ആളാണ്. അതിനാൽ ഇയാൾക്ക് ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തണമായിരുന്നു. ഇതേ തുടർന്നാണ് 108 ആംബുലൻസ് വിളിച്ചത്. അപകടത്തിൽപ്പെടുന്നവർക്കാണ് 108 ആംബുലൻസിന്റെ സേവനം ലഭിക്കുകയെന്ന് ഡ്രൈവർ പറഞ്ഞെങ്കിലും തിരുവനന്തപുരത്ത് പോകണമെന്ന് അനന്തു വാശിപിടിക്കുകയായിരുന്നു. അടിയന്തരശസ്ത്രക്രിയയുണ്ടെന്നും ഉടൻ തന്നെ തിരുവനന്തപുരത്ത് എത്തണമെന്നും ഡ്രൈവറോട് അനന്തു പറഞ്ഞു. തുടർന്ന് ഇയാളെ 108 ജീവനക്കാർ ആംബുലൻസിൽ കയറ്റി ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



