|
മുംബൈ: മകന്‍ മരിച്ചെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി രണ്ടുകോടി രൂപ ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമിച്ച അമ്മക്കെതിരെ കേസെടുത്ത് മുംബൈ ശിവജി പാര്‍ക്ക് പോലിസ്. 50 കാരിയായ വീട്ടമ്മയായ നന്ദബായ് പ്രമോദ് ആണ് 29 കാരനായ മകന്‍ മരിച്ചെന്ന് കാട്ടി എല്‍ ഐ സി തുക തട്ടാന്‍ ശ്രമിച്ചത്. അഹമ്മദ്ബാദ് സ്വദേശിയായ ഇവരുടെ തട്ടിപ്പിന് മകനും കൂട്ടുനിന്നതായാണ് റിപ്പോര്‍ട്ട്. 2015 – ലാണ് ദിനേശ് എല്‍ ഐ സിയുടെ ദാദര്‍ ബ്രാഞ്ചില്‍ നിന്ന് ഇന്‍ഷുറന്‍സ് പോളിസിയെടുക്കുന്നത്. ആദ്യത്തെ പ്രീമിയം തുക അടക്കുകയും ചെയ്തിരുന്നു. മകന്‍ അഹമ്മദാബാദില്‍ നടന്ന അപകടത്തില്‍ മരിച്ചെന്ന് കാട്ടി 2017 മാര്‍ച്ചിലാണ് നന്ദബായ് പ്രമോദ് ഇന്‍ഷുറന്‍സിന് വേണ്ടി അപേക്ഷിക്കുന്നത്.
2016 ല്‍ മകന്‍ മരിച്ചുവെന്നാണ് മരണ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ മരണ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയം തോന്നിയ എല്‍ ഐ സി അധികൃതര്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നാണ് എല്‍ഐസി അധികൃതര്‍ പോലിസില്‍ പരാതി നല്‍കിയത്. ദിനേശിന്റെ ഇന്‍ഷുറന്‍സ് ക്ലെയിമില്‍ എട്ടുകോടിയാണ് വാര്‍ഷിക വരുമാനം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് വ്യാജ ആദായ നികുതി റിട്ടേണുകളാണെന്ന് പൊലീസ് കണ്ടെത്തി.





