22
Feb 2023
Mon
22 Feb 2023 Mon

ജിദ്ദ: സൗദിയിൽ നാല് പതിറ്റാണ്ടിലധികമായി പ്രവാസിയായ കൊല്ലം സ്വദേശി ജിദ്ദയിൽ മരിച്ചു. കൊല്ലം ചവറ സ്വദേശി തൃപ്തി വീട്ടിൽ നബീൽ(72) ആണ് മരിച്ചത്. 43 വർഷമായി സൗദിയിൽ കമ്പനികൾക്ക് വിവിധ നിർമാണ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന ജോലി ചെയ്തുവരികയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദ ബാബ് മക്ക പ്രദേശത്തായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. എട്ട് മാസം മുമ്പാണ് അവസാനമായി നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്. ഭാര്യ: മൈമൂനത്ത്, മക്കൾ: ഫായിസ്, അഷ്‌ഫാഖ്‌ (മക്ക), ആയിഷ (ഷാർജ). നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ജിദ്ദയിലുള്ള മകൻ അഷ്‌ഫാഖ്‌ അറിയിച്ചു.