02
Mar 2023
Thu
02 Mar 2023 Thu

ദുബായ്: ഇമ ഐപിഎല്‍ സീസണ്‍ 3 ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അജ്മാന്‍ ടോപ് ഫണ്‍ മൈതാനത്ത്് നടന്നു. റോയല്‍ ചാംപ്യന്‍സ് ജേതാക്കളായി. മഞ്ചേരി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ വി പി ഫിറോസ്, സ്‌പോട്ട് നൗഷാദ്, മയുഖം സതീഷ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു. എടവണ്ണ സുബൈര്‍ കളി നിയന്ത്രിച്ചു. ജേതാക്കളായ റോയല്‍ ചാംപ്യന്‍സിന് ഇമ പ്രസിഡന്റ് സലീം കളത്തിങ്ങല്‍ ട്രോഫി നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇമ എക്‌സിക്യൂട്ടീവ് വെട്രന്‍സ് സൗഹൃദ മത്സരത്തില്‍ മഞ്ചേരി സുല്‍ത്താന്‍ ടീം വിജയിച്ചു. ടീമിന് സുരേഷ് ചുണ്ടയില്‍ കപ്പ് കൈമാറി. ഇമ പ്രസിഡന്റ് സലീംകളത്തിങ്ങല്‍, ഇമ എഫ്‌സി കണ്‍വീനര്‍ അലിക്കുട്ടി, മീഡിയ റംഷി, റമീസ്, ഇമ ജനറല്‍ സെക്രട്ടറി ശിവന്‍, ട്രഷറര്‍ ഷൗക്കത്ത്, വൈസ് പ്രസിഡന്റ് ഷമീം, ഇമ ഉപദേശക സമിതി അംഗങ്ങളായ നാസര്‍ ചിറക്കല്‍, ജമാലുദ്ധീന്‍ കെഎം, സുരേഷ് ചൂണ്ടയില്‍, ഫൈസല്‍ ബാബു, മജീദ്, ഇമ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ഇമ എഫ്‌സി അംഗങ്ങള്‍ ഇമ ഐപിഎല്‍ സീസണ്‍ മൂന്നിന് നേതൃത്വം നല്‍കി