01
Mar 2023
Fri
01 Mar 2023 Fri

ദുബയ്: മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാനും അബൂദബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലി ഒന്നാമത്. പ്രമുഖ വാണിജ്യ മാഗസിനായ അറേബ്യൻ ബിസിനസ്‌ ആണ് പട്ടിക പ്രസിദ്ധീകരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചോയിത്രം ഗ്രൂപ്പ് ചെയർമാൻ എൽ ടി പഗറാണിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ദുബയ് ഇസ്ലാമിക് ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ അഡ്‌നൻ ചിൽവാനാണ് മൂന്നാമതെത്തി.

ഗൾഫിലെ വാണിജ്യ വ്യവസായ രംഗത്ത് നിർണായക സ്വാധീനമുള്ള അബൂദബി ചേംബറിന്റെ വൈസ് ചെയർമാൻ കൂടിയാണ് യൂസഫലി. ഇതാദ്യമായാണ് ഏഷ്യൻ വംശജനായ ഒരു വ്യക്തിയെ ഒരു സർക്കാർ സ്ഥാപനത്തിന്റെ ഉന്നത പദവിയിൽ യുഎഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിയമിച്ചത്.

ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് സി.ഇ.ഒ. സുനിൽ കൗശൽ എന്നിവർ നാലും അഞ്ചും സ്ഥാനത്തായി പട്ടികയിൽ ഇടം പിടിച്ചു. ഗസാൻ അബൂദ് ഗ്രൂപ്പ് സി.ഇ.ഒ സുരേഷ് വൈദ്യനാഥൻ, ബുർജിൽ ഹോൾഡിംഗ്‌സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ, ഇമാമി ഗ്രൂപ്പ് ഡയറക്ടർ പ്രശാന്ത് ഗോയങ്ക എന്നിവരും ആദ്യ പത്തുസ്ഥാനങ്ങളിലെത്തി.