01
Mar 2023
Fri
01 Mar 2023 Fri

ചെന്നൈ: വിവിധ മതേതര കക്ഷികളുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കാന്‍ ചെന്നൈയില്‍നടന്നുവരുന്ന മുസ്ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ തീരുമാനം. നവംബറില്‍ മതനിരപേക്ഷ കക്ഷികളുടെ നേതാക്കളെ അണിനിരത്തി ഡല്‍ഹിയില്‍ മഹാസമ്മേളനം നടത്താനും സമ്മേളനത്തില്‍ തീരുാനമായി. ലീഗിന് ശക്തിയുള്ള എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഇത്തരത്തില്‍ സമ്മേളനങ്ങള്‍ നടത്തും. ഇതിന്റെ നടപടിക്രമങ്ങള്‍ നീക്കുക പാര്‍ലമെന്ററി ബോര്‍ഡ് ആയിരിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1948 മാര്‍ച്ച് പത്തിന് പാര്‍ട്ടി രൂപീകരണ യോഗം നടന്ന രാജാജി ഹാളില്‍ വച്ചാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇന്ത്യന്‍ ഭരണഘടനയില്‍ ഉറച്ചുനിന്ന് പാര്‍ട്ടി നയപരിപാടികളുമായി മുന്നോട്ടുനീങ്ങുമെന്ന് സമ്മേളന പ്രതിനിധികള്‍ പ്രതിജ്ഞ ചെയ്തു. രണ്ടുദിവസത്തെ സമ്മേളനം ഇന്ന് വൈകിട്ട് സമാപിക്കും. സമാപന സമ്മേളനത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ മുഖ്യപ്രഭാഷണം നടത്തും.

പഴയ മഹാബലി പുരം റോഡിലെ വെ.എം.സി.എ മൈതാനത്താണ് സമാപന സമ്മേളനം. ഒരു ലക്ഷം പ്രവര്‍ത്തകര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് ലീഗ് നേതൃത്വം അറിയിച്ചത്.