18
Mar 2023
Fri
18 Mar 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബുദബി : അബുദബിയിലെ എടപ്പാളുകാരുടെ കൂട്ടയ്മയായ ഇടപ്പാളയം മാര്‍ച്ച് 12 ന് ഞായറാഴ്ച വൈകിട്ട് ഏഴിന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിക്കുന്ന മൈന്‍ഡ് ആന്‍ഡ് മ്യൂസിക് ഷോയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. പ്രശസ്ത മെന്റലിസ്റ്റ് ഫാസില്‍ ബഷീര്‍, ഗായകരായ കൊല്ലം ഷാഫി, എടപ്പാള്‍ വിശ്വന്‍ എന്നിവര്‍ നയിക്കുന്ന ഫ്യൂഷന്‍ പ്രോഗ്രാം കാണികള്‍ക്ക് ഒരു വ്യത്യസ്ത അനുഭവം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. അബുദബി കമ്മ്യൂണിറ്റി പോലീസ് ഫസ്റ്റ് വാറണ്ട് ഓഫീസര്‍ ഐഷ അലി അല്‍ ഷെഹി മുഖ്യാതിഥിയായിരിക്കും. യു എ ഇ യില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളെ ചടങ്ങില്‍ അവാര്‍ഡ് നല്‍കി ആദരിക്കും.

മാധ്യമ മേഖലയില്‍ നിന്നും റാശിദ് പൂമാടം (സിറാജ് ദിനപത്രം), സമീര്‍ കല്ലറ (അബുദബി 24ചാനല്‍), റഫീഖ് കയനയില്‍ (ബിസിനസ്), സാദിഖ് പാലപ്പെട്ടി (ജീവകാരുണ്യ പ്രവര്‍ത്തനം), ബഷീര്‍ കെ വി ( സാംസ്‌കാരിക പ്രവര്‍ത്തനം) എന്നിവരെ ഇടപ്പാളയം അവാര്‍ഡ് നല്‍കി ആദരിക്കുമെന്ന് ഇടപ്പാളയം അബുദബി ചാപ്റ്റര്‍ പ്രസിഡന്റ് ഗഫൂര്‍ എടപ്പാള്‍, സെക്രട്ടറി ജാഫര്‍ പി വി, സംഘാടക സമിതി ചെയര്‍മാന്‍ മജീദ് ഗ്ലോബല്‍ വിങ്‌സ്, കണ്‍വീനര്‍ ബാബുരാജ്, നൗഷാദ് എന്‍ പി എന്നിവര്‍ അറിയിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക