ദോഹ: കണങ്കാലിനു പരിക്കേറ്റതിനെ തുടർന്ന് ചികിൽസയ്ക്കായി ഖത്തറിലെത്തിയ പിഎസ്ജിയുടെ ബ്രസീലിയൻ താരം നെയ്മറുടെ ശസ്ത്രക്രിയ വിജയകരം. ദോഹയിലെ ആസ്പെറ്റാർ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. വെള്ളിയാഴ്ചയാണ് നെയ്മറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
|
ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ ഉൾപ്പെടെ മൂന്ന് ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയതെന്ന് പിഎസ്ജി പ്രസ്താവനയിൽ പറഞ്ഞു. നാലുമാസം വിശ്രമമാണ് നെയ്മർക്ക് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഫ്രഞ്ച് ലീഗ് വണ്ണിൽ ഫെബ്രുവരി 20ന് ലില്ലെയ്ക്കെതിരായ മത്സരത്തിലാണ് നെയ്മറുടെ കണങ്കാലിന് പരിക്കേറ്റത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


