ജിദ്ദ: ‘അഭിമാനകരമായ 75 വർഷങ്ങൾ’ എന്ന ശീർഷകത്തിൽ നടക്കുന്ന മുസ് ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജിദ്ദയിൽ വിപുലമായ പരിപാടികൾ നടന്നു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം ജിദ്ദ ഷറഫിയ്യയിൽ സംഘടിപ്പിച്ച പരിപാടികളിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
|
മുസ് ലിം ഇന്ത്യയുടെ 75 സംവത്സരങ്ങൾ എന്ന ശീർഷകത്തിൽ ജിദ്ദയിലെ സാംസ്കാരിക മത രംഗത്തെ പ്രമുഖർ പങ്കെടുത്ത
ചരിത്ര സെമിനാർ നടന്നു. സൗദി ഗസറ്റ് എഡിറ്റർ ഹസ്സൻ ചെറൂപ്പ ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ മുണ്ടക്കുളം മോഡറേറ്റർ ആയിരുന്നു. അഹമ്മദ് പാളയാട്ട്, സയ്യിദ് ഉബൈദ് തങ്ങൾ, ശിഹാബ് സലഫി, അനീസ്, ഗഫൂർ പൂങ്ങാടൻ, നാസർ വെളിയംകോട്, നാസർ മച്ചിങ്ങൽ, ഹിഹാബ് താമരക്കുളം എന്നിർ പങ്കെടുത്തു.
മുസ് ലിം ലീഗിന്റെ ചരിത്ര നാൾവഴികൾ ചിത്ര പ്രദർശനം രാജാജി ഹാൾ മുതൽ രാജാജി ഹാൾ വരെ ശ്രദ്ധേയമായി. മുസ് ലിം ലീഗ് ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾ കാൻവാസിൽ പ്രദർശിപ്പിച്ചു. പൊതു സമ്മേളനം സയ്യിദ് ഉബൈദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സികെ റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. നാസർ എടവനക്കാട്, ഉമ്മർ അരിപ്രാബ്ര, അബ്ദുറഹിമാൻ വെള്ളിമാട് കുന്ന്, ലത്തീഫ് മുസ്ലിയാരങ്ങാടി, ഷൗക്കത്ത് ഒഴുകൂർ, ഹബീബ് കല്ലൻ, ലത്തീഫ് കാളരാന്തിരി, സൈനുൽ ആബിദ്, റസാഖ് ആനക്കായി, സകരിയ്യ ആറളം, സീതി കൊളക്കാടൻ, ഹുസ്സൈൻ കരിങ്കര, സകീർ നാലകത്ത്, നസീർ വാവക്കുഞ്ഞ് പങ്കെടുത്തു. ഇസ്‌ഹാഖ് പൂണ്ടോളി സ്വാഗതവും എ കെ ബാവ നന്ദിയും പറഞ്ഞു. തുടർന്ന് ഗാനവിരുന്നും നടന്നു


