ദുബയ്: പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾക്ക് യു.എ.ഇ ഗോൾഡൻ വിസ. ദുബയിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാൽ മാർക്കോണിയുടെ സാന്നിധ്യത്തിൽ സാലെം മുഹമ്മദ് അബ്ദുല്ല അലി ബെലോബൈദായിൽ നിന്നും പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി.
|
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന സെക്രട്ടറി അഡ്വ പി.കെ ഫിറോസ് , പാണക്കാട് സയ്യിദ് അസീൽ അലി ശിഹാബ് തങ്ങൾ, യു.എ.ഇ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജന സെക്രട്ടറി പി.കെ അന്‍വര്‍ നഹ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിക്കപ്പെട്ട കല ,സാംസ്കാരിക, വിനോദ മാധ്യമ മേഖലകളിലെ ബഹുമുഖ പ്രതിഭകൾക്ക് നേരത്തെ ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബയിലെ മുൻനിര ബിസ്സിനെസ്സ് സെറ്റപ്പ് സ്ഥാപനമായ ഇ.സി.എച്ഛ് ഡിജിറ്റൽ സി.ഇ.ഓ ഇഖ്ബാൽ മാർക്കോണി മുഖേനയായിരുന്നു. ചടങ്ങിൽ യുഎഇയിലെ വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ചടങ്ങിൽ സംബന്ധിച്ചു .





