21
Apr 2023
Sun
21 Apr 2023 Sun

റിയാദ് – ലുലു ഗ്രൂപ്പ് ആവിഷ്‌ക്കരിക്കുന്ന ഇഎസ്ജിയുടേയും – (പരിസ്ഥിതി, സാമൂഹിക, നിര്‍വഹണം) സുസ്ഥിര വികസനപദ്ധതിയുടെയും ഭാഗമായി റിയാദ് ലുലു വെയര്‍ഹൗസില്‍ സൗരോര്‍ജ സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരുത്തുന്നു. കാനൂ റിന്യൂവബിള്‍ എനര്‍ജി ആന്റ് ക്ലീന്‍ മാക്‌സുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ലുലു ഗ്രൂപ്പ് സുസ്ഥിര വികസനത്തിന്റെ പാതയിലേക്ക് പാദമൂന്നുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യവര്‍ഷം 0.87 എംഎന്‍ കിലോവാട്ട്‌സ് സോളാര്‍ ഊര്‍ജ ഉല്‍പാദനമാണ് ഇത് വഴി ലുലു പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു സൗരോര്‍ജക്കുതിപ്പിലൂടെ സുസ്ഥിരതയിലേക്കും അത് വഴി പരിസ്ഥിതി സൗഹൃദ പദ്ധതിയോടുമുള്ള പ്രതിബദ്ധതയില്‍ ലുലുവിന്റെ കൈയൊപ്പ് നിര്‍ണായകമായിരിക്കും. കാര്‍ബണ്‍ ഫൂട്ട് പ്രിന്റിന്റെ ഉപഭോഗം കുറച്ച് ഊര്‍ജസംരക്ഷണം ലഭ്യമാക്കിയുള്ള ഈ പദ്ധതിയിലൂടെ സൗദിയിലെ ഒട്ടേറെ ഗുണഭോക്താക്കള്‍ക്ക് ഊര്‍ജആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സുസ്ഥിര വികസനലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനും ലുലു ആവശ്യമായ സേവനം കൂടി ഉറപ്പ് നല്‍കുന്നു.

മാത്രമല്ല, ലുലുവിന്റെ ആവശ്യത്തിൽ കവിഞ്ഞ തരത്തിലുള്ള സൗരോർജ ഉൽപാദനം സാധ്യമാകുമ്പോൾ മിച്ചമായി വരുന്ന ഊർജം സൗദി സോളാർ അധികൃതർക്ക് തന്നെ പ്രാദേശിക ആവശ്യത്തിനായി തിരികെ നൽകും.
വിസ്മയകരമായ നിര്‍ദ്ദിഷ്ട സോളാര്‍ പദ്ധതിയിലൂടെ സുസ്ഥിരതയിലേക്കുള്ള മുന്നേറ്റത്തിന് കാനു ആന്റ് ക്ലീന്‍മാക്‌സുമായുള്ള പങ്കാളിത്തം ലുലു ഉറപ്പ് വരുത്തിയതിലൂടെ ലുലു വെയര്‍ഹൗസിന്റെ കാര്‍ബണ്‍ ഉപഭോഗം കുറയ്ക്കുക മാത്രമല്ല, വിപുലമായ തോതില്‍ ഊര്‍ജസംരക്ഷണവും ഊര്‍ജശേഖരണവുമെന്ന ലക്ഷ്യം കൂടി നിറവേറ്റപ്പെടുമെന്ന് ലുലു സൗദി ഡയരക്ടര്‍ ഷഹീം മുഹമ്മദ് പ്രസ്താവിച്ചു. ഈ വര്‍ഷം അവസാനത്തോടെ സോളാര്‍ പദ്ധതി ലുലു വെയര്‍ഹൗസില്‍ പ്രാവര്‍ത്തികമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.