ജിദ്ദ: ഇന്ത്യന്‍ വെല്‍ഫയര്‍ അസോസിയേഷന്‍ (ഐവ) ഇഫ്താര്‍ സംഗമവും 2023 പ്രവര്‍ത്തന വര്‍ഷത്തെ പ്രഥമ എക്സിക്യുട്ടീവ് യോഗവും ചേര്‍ന്നു. ഷറഫിയ്യ മെട്രോ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ പ്രസിഡന്റ് സലാഹ് കാരാടന്‍ അധ്യക്ഷത വഹിച്ചു.
|
യോഗത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് വളന്റിയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വളന്റിയര്‍മാരുടെ പ്രാരംഭ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കുവാനും ‘ഐവ’യുടെ വിവിധ വകുപ്പുകള്‍ക്കു കീഴിലെ ജീവകാരുണ്യ – സന്നദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും നടന്നു.
അംഗത്വസംഘടനകളിലെ എക്സിക്യുട്ടീവ് മെംബര്‍മാര്‍ പങ്കെടുത്ത പരിപാടിയില്‍ ദിലീപ് താമരകുളം, അന്‍വര്‍ വടക്കാങ്ങര, ഷാനവാസ് വണ്ടൂര്‍, റസാഖ് മാസ്റ്റര്‍ മമ്പുറം, കരീം മഞ്ചേരി, ശറഫുദ്ധീന്‍ മേപ്പാടി, ഹനീഫ പാറക്കല്ലില്‍, ഹനീഫ ബെര്‍ക, എം എ ആര്‍ നെല്ലിപ്പറമ്പ്, നൗഷാദ് ഓച്ചിറ, ഇസ്മാഈല്‍ വേങ്ങര, മന്‍സൂര്‍ വണ്ടൂര്‍, നഷ് രിഫ് തലശ്ശേരി, ഫൈസല്‍ അരിപ്ര, അമാനുള്ള, നജ്മുദ്ധീന്‍ മക്കരപറമ്പ ,തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി നാസര്‍ ചാവക്കാട് സ്വാഗതവും, ജനറല്‍ കണ്‍വീനര്‍ എ പി എ ഗഫൂര്‍ നന്ദിയും പറഞ്ഞു.


