23
Apr 2023
Fri
23 Apr 2023 Fri

ജിദ്ദ: കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്മയായ ഭാരത് റിക്രിയേഷൻ ക്ലബ്ബ് ജിദ്ദ (ബിആർസി) ജിദ്ദയിലെ സമർ റോസ് വെഡ്ഡിങ് ഹാളിൽ ഇഫ്താർ സംഘടിപ്പിച്ചു. പരിപാടിയിൽ ജിദ്ദയിലെ മാധ്യമ പ്രവർത്തകരും ജിദ്ദയിൽ വസിക്കുന്ന കോഴിക്കോട് തെക്കേപ്പുറം നിവാസികളും നാട്ടിൽ നിന്ന് സന്ദർശനത്തിന് എത്തിയ പ്രമുഖരും പങ്കെടുത്തു,

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാധ്യമ പ്രവർത്തകരായ മായിൻ കുട്ടി, കബീർ കൊണ്ടോട്ടി, റാഫി ബീമാ പള്ളി എന്നിവർ മുഖ്യ അതിഥികളായിരുന്നു. പരിപാടിയിലേക്ക് തെക്കേപ്പുറത്തെ കുടുംബിനികൾ കൊണ്ടുവന്ന പലവിധം പലഹാരങ്ങൾ ഇഫ്താർ വിഭവ സമൃദ്ധമാക്കി.

ലുഖ്മാൻ റസാഖ്, ഫിറോസ് മാലിക്, ആലിക്കോയ പി.വി., കമറു കിൻസി, ഇർഷാൻ, നിസ്‌വർ, സാജിദ്, മുഹമ്മദ്, ഷൗക്കത്ത്, സമദ്, സംജുൽ, യാസിദ്, ജമാലുദ്ദീൻ ആറ്റ, നവാസ്, സാബിക്ക്, മുജീബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി