|
ചെന്നൈ: നീറ്റ് കോച്ചിങ് സെന്ററില്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിവ് കാണിച്ചതിനെ തുടര്‍ന്ന് 18കാരി ജീവനൊടുക്കി. അബതാരണാപുരത്തെ ഉതിര്‍ഭാരതിയുടെ മകളായ നിഷ എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്. കോച്ചിങ് ക്ലാസിലേക്ക് പോകുകയാണെന്നും സ്‌പെഷല്‍ ക്ലാസുണ്ടെന്നും പറഞ്ഞാണ് മകള്‍ പോയതെന്ന് പിതാവ് പറയുന്നു. എന്നാല്‍, പിന്നീട് വണ്ടലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.
കോച്ചിങ് സെന്ററില്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ വേര്‍തിരിക്കുന്നതില്‍ മകള്‍ക്ക് വിഷമമുണ്ടായിരുന്നെന്ന് പിതാവ് പറഞ്ഞു. ‘എന്റെ മകള്‍ക്ക് 399 ലഭിച്ചു, എന്നാല്‍ നെയ്വേലിയിലെ ഇന്ദിര നഗറിലുള്ള ബൈജൂസ് കോച്ചിങ് സെന്ററില്‍ 400-ന് മുകളില്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികളെ പ്രത്യേകം പരിശീലിപ്പിച്ചത് അവള്‍ക്ക് വിഷമമുണ്ടാക്കി -പിതാവ് പറഞ്ഞു. കോച്ചിങ് സെന്ററിനെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





