തിരുവനന്തപുരം: പീഡകളുടെയും സഹനങ്ങളുടെയും വ്യഥകളിൽനിന്ന് പ്രത്യാശയുടെ പൊൻകതിർ വിടർത്തി യേശു ഉയിർത്തെഴുന്നേറ്റതിനെ അനുസ്മരിച്ച് ക്രൈസ്തവ സമൂഹം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പ്രത്യാശയുടെ പ്രതീക്ഷയുമായി ദേവാലയങ്ങളിൽ പ്രത്യേക തിരുക്കർമങ്ങൾ നടന്നു.
|
ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ ദിനമായി ആചരിക്കുന്നത്. കുരിശിലേറിയതിന്റെ മൂന്നാം നാൾ യേശുദേവന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമയാണ് ഈസ്റ്റർ. 50 ദിവസം നീണ്ടുനിൽക്കുന്ന നോമ്പിന്റെ അവസാനവും ഈ ദിനത്തിലാണ്.കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടന്ന പ്രാർഥനാ ശുശ്രൂഷയിൽ സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകി. രാത്രി 11.30-ന് തുടങ്ങിയ ചടങ്ങിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. തിരുവനന്തപുരം പാളയം സെന്റ് ജോസഫ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ രാത്രി പത്തരയോടെ ഉയിർപ്പുശുശ്രൂഷകൾ ആരംഭിച്ചു. ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യ കാർമികത്വം വഹിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





