കൊച്ചി: ഭര്‍ത്താവ് ആത്മഹത്യചെയ്ത് ദിവസങ്ങള്‍ക്ക് ശേഷം ഭാര്യയും കുഞ്ഞും ട്രെയിനിടിച്ച് മരിച്ചനിലയില്‍. ചൊവ്വര എടനാട് നെടുമ്പിള്ളി വീട്ടില്‍ ബാലകൃഷ്ണന്റെ മകള്‍ ഷീജ(36), ആദവ് കൃഷ്ണ (ഒന്നര വയസ്സ്) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 11 മണിയോടെയാണ് രണ്ട് പേരുടെയും മൃതദേഹങ്ങള്‍ ട്രാക്കിന് സമീപം കണ്ടെത്തിയത്. നാട്ടുകാര്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഷീജയുടെ ഭര്‍ത്താവ് അരുണ്‍കുമാര്‍ ഏതാനും ദിവസം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. കുടുംബവഴക്കാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നെടുമ്പാശ്ശേരി പൊലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ച്. മൃതദേഹങ്ങള്‍ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





