അബൂദബി: ലോകത്തിലെ ഏറ്റവും വലിയ ഒഴുകും പുസ്തകമേളയ്ക്ക് റാസല്‍ഖൈമയില്‍. അല്‍ നഖീല്‍ പവര്‍ ഹൗസിന് സമീപം ഖോര്‍ തുറമുഖത്താണ് ആഗോള പുസ്തക ശേഖരവുമായി ലോഗോസ് ഹോപ്പ് എന്ന കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്.
|
അയ്യായിരം പുസ്തകങ്ങളാണ് ലോഗോസ് ഹോപ്പ് കപ്പല്‍ പുസ്തകശാലയില്‍ ഒരുക്കിയിട്ടുള്ളത്. ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ ലോകോത്തര എഴുത്തുകാരുടെ നോവലുകള്‍, ചരിത്രം, സംസ്കാരം, മതം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങിയ വിഭാഗങ്ങളിലായാണ് പുസ്തക പ്രദര്‍ശനം. ഇത് രണ്ടാം തവണയാണ് ഫ്ളോട്ടിങ് പുസ്തകമേളയ്ക്ക് റാസല്‍ഖൈമ വേദിയാകുന്നത്.
ഏപ്രില്‍ 23 വരെയാണ് റാസല്‍ഖൈമയില്‍ കപ്പല്‍ നങ്കൂരമിടുക. മെയ് 17 മുതല്‍ ജൂണ്‍ 5 വരെ അബൂദൂബിയിലെ സായിദ് തുറമുഖത്തിലെ മാര്‍സ മിനയിലെ ക്രൂയിസ് ടെര്‍മിനല്‍ ആണ് കപ്പല്‍ നങ്കൂരമിടുക. പ്രവേശനം സൗജന്യമാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





