21
Apr 2023
Mon
21 Apr 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: റിയാദ്, മക്ക റോഡില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 44 പേര്‍ക്ക് പരിക്ക്. ഹൂമിയ്യാത്തിനും അല്‍ഖാസിറക്കുമിടയിലാണ് അപകടം. റെഡ് ക്രസന്റിനു കീഴിലെ 10 ആംബുലന്‍സ് സംഘങ്ങളും ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആറു ആംബുലന്‍സ് സംഘങ്ങളും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ 36 പേരെ അല്‍റുവൈദ, അല്‍ഖാസിറ, അഫീഫ്, ദലം എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.