08
Apr 2023
Tue
08 Apr 2023 Tue

തിരുവനന്തപുരം: വന്ദേ ഭാരത് നാളെ വീണ്ടും ട്രയൽ റൺ നടത്തും. തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് ട്രയൽ റൺ നടത്തുക. പുലർച്ചെ 5.10 ന് തമ്പാനൂരിൽ നിന്ന് പുറപ്പെടും. ഇന്നലെ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.10 ന് പുറപ്പെട്ട ട്രെയിൻ ഉച്ചക്ക് 12.20 ഓടെയാണ് കണ്ണൂർ റെയിൽവെ സ്‌റ്റേഷനിൽ എത്തിയത്. തിരുവനന്തപുരം മുതൽ കൊല്ലം വരെയുള്ള ആദ്യ റീച്ചിൽ 90 കിലോമീറ്റർ വരെയായിരുന്നു വേഗം. 50 മിനുട്ട് കൊണ്ട് കൊല്ലെത്തെത്തിയ ട്രെയിൻ കോട്ടയത്തെത്താനെടുത്തത് രണ്ട് മണിക്കൂർ 16 മിനുറ്റായിരുന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, വന്ദേഭാരത് ട്രെയിനിൻറെ നിരക്ക് ഇന്ന് പ്രഖ്യാപിച്ചു. എക്കോണമി കോച്ചിൽ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് ഭക്ഷണം സഹിതം നിരക്ക് 1400. എക്‌സിക്യൂട്ടീവ് കോച്ചിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഭക്ഷണമടക്കം നിരക്ക് 2400 രൂപയാണ്.ട്രെയിനിൽ 78 സീറ്റ് വീതമുള്ള 12 എക്കോണമി കോച്ചുണ്ടാവും. 54 സീറ്റുകളുള്ള 2 എക്‌സിക്യൂട്ടീവ് കോച്ചാണുണ്ടാവുക. മുന്നിലും പിന്നിലും ആയി 44 സീറ്റു വീതുള്ള രണ്ടു കോച്ചുകൾ വേറെയുമുണ്ടാകും. രാവിലെ 5:10നാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. 12.30ന് ട്രെയിൻ കണ്ണൂരിലെത്തും. ഉച്ചയ്ക്ക് 2.30ന് കണ്ണൂരിൽ നിന്ന് തിരിക്കുന്ന ട്രെയിൻ രാത്രി 9.20ന് തിരുവനന്തപുരത്ത് തിരിച്ചെത്തും.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക