30
Apr 2023
Sun
30 Apr 2023 Sun

ന്യൂഡൽഹി: മീഡിയ വൺ ഡൽഹി ബ്യൂറോ ചീഫ് ഡി. ധനസുമോദിന് നേരെ ആക്രമണം. ആക്രമികൾ കത്തി കൊണ്ട് കുത്തുകയായിരുന്നു. മുതുകിന് ഒന്നിലധികം കുത്തേറ്റു. മോഷണ ശ്രമം തടയുന്നതിനിടെയായിരുന്നു ആക്രമണം. പരിക്ക് ഗുരുതരമല്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച രാത്രി ധനസുമോദ് താമസിക്കുന്ന മയൂർവിഹാർ ഫോസ് രണ്ടിലെ ഫ്‌ളാറ്റിലാണ് സംഭവം. രാത്രി നടക്കുന്നതിനിടെ മൂന്നുപേരടങ്ങുന്ന സംഘം ധനസുമോദിനെ തടയുകയും മൊബൈൽഫോണും പഴ്‌സും തട്ടിപ്പറിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ചതോടെ ആക്രമിച്ച് സംഘം കടന്നുകളഞ്ഞെന്നും അദ്ദേഹം പൊലിസിനോട് പറഞ്ഞു.

സംഭവത്തിൽ ധനസുമോദിന്റെ പരാതിയിൽ അന്വേഷണം തുടങ്ങി.