ദുബയ്: 23 വര്‍ഷമായി യു.എ.ഇയിലെ സാമൂഹ്യ-സാംസ്കാരിക, സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചിരന്തന സാംസ്കാരിക വേദിയുടെ പ്രസിഡന്റായി പുന്നക്കന്‍ മുഹമ്മദലിയെ വീണ്ടും തിരഞ്ഞെടുത്തു.സലാം പാപ്പിനിശ്ശേരി, ടി.പി.അബ്ബാസ് ഹാജി സി.പി.ജലീല്‍ വൈസ് പ്രസിഡന്റുമാരായും ടി.പി.അശറഫ് ജനറല്‍ സെക്രട്ടറിയായും ഡോ.വി.എ.ലത്തീഫ് ഹാജി, അഖില്‍ദാസ്, ജെന്നി പോള്‍ സെക്രട്ടറിമാരായും സാബു തോമസ് ട്രഷററായും തിരഞ്ഞടുക്കപ്പെട്ടു.
|
ചിരന്തന പബ്ലിക്കേഷന്റെ കണ്‍വീനറായി ഫിറോസ് തമന്നയേയും, കോ ഓഡിനേറ്ററായി ഡോ.മുനീബ് മുഹമ്മദലിയേയും തിരഞ്ഞെടുത്തു. ജനറല്‍ ബോഡി യോഗത്തില്‍ പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു.
ടി.പി.അബ്ബാസ് ഹാജി, കെ.വി.ഫൈസല്‍, ജിജോ ജേക്കബ്, മുസ്തഫ കുറ്റിക്കോല്‍, പുന്നക്കന്‍ ബീരാന് ഹാജി, കെ.ടി.പി.ഇബ്രാഹിം, ഹാഷിഫ് ഹംസുട്ടി, നജാദ് ബീരാന്, കെ.വി.സിദ്ദീഖ്, എസ്.കെ.പി.ശംസുദ്ദീന്‍, സി.പി.ശിഹാബുദ്ദീന്, സി.പി.നൂഹ് മാന്‍, പി.പി.രാമചന്ദ്രന്, രവി മുലിയാര്‍, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ടി.പി.അശറഫ് സ്വാഗതവും അഖില്‍ ദാസ് ഗുരുവായൂര്‍ നന്ദിയും പറഞ്ഞു.





