ഷാര്‍ജ: റീട്ടെയില്‍ മേഖലയില്‍ മറ്റൊരു സ്ഥാപനത്തിനും നല്കാനാവാത്ത നിലയിലുള്ള വമ്പന്‍ ജനാകര്‍ഷക പ്രമോഷനായ ’10 20 30′ പ്രമോഷന് സഫാരി ഹൈപര്‍ മാര്‍ക്കറ്റില്‍ ആവേശകരമായ തുടക്കം. വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് മൂല്യവത്തായി തിരിച്ചു നല്‍കുകയെന്ന താല്പര്യം മുന്‍നിര്‍ത്തിയാണ് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞ ഈ പ്രൊമോഷന് യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റായ സഫാരിയില്‍ മെയ് 1 ന് വീണ്ടും ആരംഭിച്ചതെന്ന് സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു.
|
ഇത്തവണ വെക്കേഷനില്‍ യുഎഇയിലെത്തി നാട്ടിലേക്ക് തിരിച്ചു പോകുന്നവരെ സംബന്ധിച്ചിടത്തോളം 10 20 30 പ്രമോഷന് ഏറ്റവും അനുഗ്രഹമുള്ള പ്രമോഷനാണ്. ഗുണനിലവാരമുള്ള മികച്ച ഉല്പന്നങ്ങള് ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാമെന്നതാണ് ഇതുകൊണ്ടുള്ള പ്രയോജനം. മറ്റെങ്ങും കിട്ടാത്ത ഈ സുവര്‍ണാവസരം ഉപഭോക്താക്കള്‍ മികച്ച നിലയില്‍ ഉപയോഗിക്കുമെന്നു തന്നെയാണ് ഈ പ്രമോഷന്റെ പ്രത്യേകതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഎഇയിലെ മറ്റു റീടെയില്‍ സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഉപഭോക്താക്കള്‍ക്ക് ചുരുങ്ങിയ ബജറ്റില്‍ അനുയോജ്യമായ രീതിയില്‍ ഏറ്റവും ഗുണനിലവാരമുള്ള ബ്രാന്‍ഡഡ് ഐറ്റംസ് ഉള്‍പ്പെടുത്തിയാണ് 500ലധികം ഉല്പന്നങ്ങള് ഉള്‍ക്കൊള്ളുന്ന 10 20 30 പ്രമോഷന് തുടക്കം കുറിച്ചിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റ് & ഡിപാര്‍ട്മെന്റ് സ്റ്റോറിലും, ഫര്‍ണിച്ചര്‍ സ്റ്റോറിലും രുചി വൈവിധ്യങ്ങളുടെ കലവറ തന്നെയായി മാറിയ സഫാരി ബേക്കറി & ഹോട്ട്ഫുഡിലും തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ പ്രമോഷന് ലഭ്യമാണ്.
ഗുണനിലവാരമുള്ള ബ്രാന്‍ഡുകളും, സെമി ബ്രാന്‍ഡുകളും ഉള്‍പ്പെടുത്തിയുള്ള 10 20 30 പ്രമോഷന് യുഎഇയിലെ ജനങ്ങള്‍ക്കായി ആദ്യം ആവിഷ്കരിച്ചത് സഫാരിയാണ്. വിപണിയില്‍ ഓഫറുകളുടെയും, പ്രാമോഷനുകളുടെയും, വലിയ തരംഗം തന്നെ സൃഷ്ടിക്കുന്ന സഫാരിയില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നതാണ് ഈ പ്രമോഷന്. സഫാരിയുടെ ഇത്തരം പ്രമോഷനുകള്‍ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുള്ളതുമാണ്.
സഫാരിയുടെ ആരംഭം മുതല്‍ യുഎഇയിലെ ജനങ്ങള്‍ക്ക് ധാരാളം ‘വിന് പ്രമോഷനു’കളായ കാറുകളും സ്വര്‍ണവും ‘ഹാഫ് എ മില്യണ്‍ ദിര്‍ഹം’സും നടത്തി വന്‍ മുന്നേറ്റം തന്നെ സൃഷ്ടിക്കാന്‍ സഫാരിക്ക് കഴിഞ്ഞിട്ടുണ്ട്.
അഞ്ചു ലക്ഷം ക്യാഷ് പ്രൈസ് സമ്മാനം നല്കുന്ന ‘വിന് ഹാഫ് എ മില്യണ്‍ ദിര്‍ഹംസ്’ എന്ന പുതിയ മെഗാ പ്രമോഷനാണ് ഇപ്പോള്‍ നടന്നു വരുന്നത്. ഓരോ നറുക്കെടുപ്പിലൂടെയും ഒരു ലക്ഷം ദിര്‍ഹമാണ് ക്യാഷ് പ്രൈസ്. 50,000 ദിര്‍ഹമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30,000 ദിര്‍ഹമും, മൂന്നാം സമ്മാനം 20,000 ദിര്‍ഹവുമാണ്. 2022 സെപ്തംബര്‍ 26 മുതല്‍ 2023 ജൂലായ് 10 വരെ നീളുന്ന ഈ മെഗാ പ്രമോഷന് കാലയളവില്‍ 15 ഭാഗ്യശാലികള്‍ക്ക് ആകെ 5 ലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കും.
സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 50 ദിര്‍ഹമിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി ‘മൈ സഫാരി’ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ഏതൊരാള്‍ക്കും ഈ മെഗാ സമ്മാനപദ്ധതിയില്‍ പങ്കാളികളാകാവുന്നതാണ്.






