22
May 2023
Fri
22 May 2023 Fri

തിരുവല്ല സ്വദേശി സൗദിയില്‍ അപകടത്തില്‍ മരിച്ചു. തിരുവല്ല തലവടി സ്വദേശി ലാജി ചെറിയാന്‍(53)ആണ് മരിച്ചത്. കുവൈത്തിലെ എന്‍ബിടിസി കമ്പനിയുടെ ജനറല്‍ വര്‍ക്‌സ് വിഭാഗത്തിന്റെ മാനേജരായിരുന്നു ലാജി ചെറിയാന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദിയിലെ പ്രൊജക്ടിന്റെ ചുമതല വഹിച്ചുവരികയായിരുന്നു ലാജി. വെള്ളിയാഴ്ച അവധിയായതിനാല് കുവൈത്തിലേക്ക് പോകവെ ഖഫ്ജിക്ക് സമീപത്ത് വച്ച് അപകടമുണ്ടാവുകയും മരിക്കുകയുമായിരുന്നു. അനീറ്റയാണ് ഭാര്യ. ജോവാന്‍, ജസ് ലിന്‍, ജയ്ഡന്‍ എന്നിവര്‍ മക്കളാണ്.