01
May 2023
Sun
01 May 2023 Sun

ദുബയ്: കേരളത്തില്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷം വര്‍ധിച്ചുവരുന്നതായി ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അത്താച്ചി ഗ്രൂപ്പ് ചെയര്‍മാന്‍ രാജു സുബ്രഹ്‌മണ്യന്‍ പറഞ്ഞു. സംസ്ഥാനത്ത് പോസിറ്റീവ് ആയ ഒരു വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി മീറ്റ് ദ ഇന്‍വെസ്റ്റര്‍ പോലുള്ള വ്യവസായ സൗഹൃദ നടപടികള്‍ ഗുണം ചെയ്യുന്നുണ്ട്. അത്താച്ചി ഗ്രൂപ്പ് പാലക്കാട് തുടങ്ങുന്ന പുതിയ സംരംഭത്തിന് സര്‍ക്കാര്‍ നടപടികള്‍ വേഗത്തില്‍ ചെയ്യാന്‍ കഴിഞ്ഞത് പുതിയ അന്തരീക്ഷത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട് എലപ്പുള്ളിയില്‍ അത്താച്ചി ഗ്രൂപ്പ് പുതുതായി ആരംഭിക്കുന്ന അഗ്രോ- ഫോറസ്ട്രി അടിസ്ഥാനമാക്കി നിര്‍മിക്കുന്ന ലക്ഷ്വറി സ്‌കിന്‍ കെയര്‍ ബ്രാന്‍ഡ് ആയ MOREGANICS ന്റെ നിര്‍മ്മാണ യൂണിറ്റ് ഉദ്ഘാടനം വ്യവസായ മന്ത്രി പി.രാജീവ് നിര്‍വ്വഹിച്ചിരുന്നു. പാലക്കാട് എലപ്പുള്ളിയിലുള്ള സ്വന്തം കൃഷിയിടത്തില്‍ വളര്‍ത്തിയെടുക്കുന്ന ഏറ്റവും മികച്ച ഗുണ മേന്മയുള്ള പരിശുദ്ധവും നൈസര്‍ഗികവുമായ വസ്തുക്കള്‍ മാത്രം ഉപയോഗിച്ചുള്ള ഉത്പന്നങ്ങള്‍ ആയിരിക്കും കമ്പനി ഉല്‍പാദിപ്പിക്കുക.

ചെയര്‍മാന്റെ അമ്മയുടെ പേരിലാണ് സംരംഭം ആരംഭിച്ചിട്ടുള്ളത്. പ്രകൃതിയുടെ നൈസര്‍ഗികത കാത്തു സൂക്ഷിക്കുന്നതിനു കമ്പനി പ്രതിജ്ഞാബദ്ധ മാണെന്നും തികച്ചും പ്രകൃതി സിദ്ധവും അതുല്യവുമായ നിര്‍മാണ രീതിയാണ് കമ്പനി അവലംബിക്കുന്നതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രൂപ്പ് വൈസ് ചെയര്‍പേഴ്‌സണ്‍ ദീപ സുബ്രഹ്‌മണ്യനും ദുബയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.