05
May 2023
Tue
05 May 2023 Tue

തിരുവനന്തപുരം: അടച്ചിട്ട കടയിൽ നിന്നും രാത്രി മാമ്പഴം മോഷ്ടിച്ച ഇടുക്കി എ ആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസര്‍ വി പി ഷിഹാബിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതിന് പിന്നാലെ കേരള പൊലീസിൽ വീണ്ടുമൊരു മാമ്പഴ വിവാദം. പൊലീസ് ഉദ്യോഗസ്ഥർക്കെന്ന പേരിൽ കടയിൽ നിന്നും 5 കിലോ മാമ്പഴം കൊണ്ടുപോവുകയും പണം നൽകാതെ കബളിപ്പിക്കുകയും ചെയ്‌തെന്ന പരാതിയുമായി വ്യാപാരി രംഗത്ത് .

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കരൂർ ക്ഷേത്രത്തിന് സമീപം എംഎസ് സ്റ്റോഴ്സ് കടയുടമ ജി മുരളീധരനാണ് പരാതിക്കാരൻ. അസിസ്റ്റന്റ്‌ കമ്മീഷണർക്കും പോത്തൻകോട് സിഐക്കും എന്ന പേരിൽ രണ്ട് കവറുകളിലായി അഞ്ചുകിലോ മാമ്പഴം വാങ്ങി പണം നൽകാതെ കബളിപ്പിച്ചുവെന്നാണ് പരാതി. തിരുവനന്തപുരം പോത്തൻകോട് കരൂരിൽ കഴിഞ്ഞ മാസമായിരുന്നു സംഭവം.

പോത്തൻകോട് പൊലീസ് ഉദ്യോഗസ്ഥനെന്ന പേരിലാണ് ഒരാളെത്തി മാങ്ങവാങ്ങിയതെന്ന് വ്യാപാരിയുടെ പരാതിയിൽ പറയുന്നു. ഒരു മാസം കഴിഞ്ഞിട്ടും പണവുമായി ആരുമെത്തിയില്ലെന്നു മുരളീധരൻ പറഞ്ഞു. കടയിൽ വീണ്ടും പൊലീസെത്തിയപ്പോൾ മുരളീധരൻ വിവരം പറയുകയായിരുന്നു. അപ്പോഴാണ് തട്ടിപ്പ് പൊലീസും അറിയുന്നത്. തുടർന്ന് പോത്തൻകോട് സിഐ കടയിലെത്തി മുരളീധരനിൽ നിന്ന് പരാതി എഴുതിവാങ്ങി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക