വിവാഹിതയാവാനായി വിദേശത്ത് നിന്ന് നാട്ടിലെത്തുന്ന മകളെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ട് വരാനായി യാത്രതിരിച്ച അച്ഛന്‍ കാറിടിച്ച് മരിച്ചു. മരങ്ങാട്ടുപള്ളി (കുര്യനാട്) മുളയോലിക്കല്‍ സ്വദേശിയും കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് സെക്രട്ടറിയും മുന്‍ മണ്ഡലം പ്രസിഡന്റുമായ സണ്ണി ജോണ്‍ (64) ആണ് മരിച്ചത്. ദേവമാത ആശുപത്രിക്ക് സമീപത്ത് റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്ത് ബന്ധുവിനെ കാണാനായി ആശുപത്രിയിലേക്ക് നടക്കുന്നതിനിടെയാണ് അപകടം.
|
കാറിടിച്ചതിനെ തുടര്‍ന്ന് ആശുപത്രി മുറ്റത്തേക്ക് തെറിച്ച് വീണ സണ്ണിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിയാദില്‍ നഴ്സായി ജോലി ചെയ്യുന്ന മൂത്ത മകള്‍ ആന്റിയാ സണ്ണിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് സ്വീകരിക്കാനായി കുടുംബത്തോടൊപ്പം പോകുന്നതിനിടെയായിരുന്നു സംഭവം.
ബില്‍സിയാണ് സണ്ണി ജോണിന്റെ ഭാര്യ. മക്കള്‍: ആന്റിയാ സണ്ണി, അല്‍ജോ സണ്ണി, അനിത സണ്ണി(മംഗളൂരു നഴ്സിങ് കോളജ്).
ALSO READ: കനത്ത മഴ: വിവിധ ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



