30
May 2023
Sat
30 May 2023 Sat

ദുബയ്: വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിന്റെ ഇഷ്ട ഫുഡ് ബ്രാൻഡ് ആയി മാറിയ അജ്മി നിരവധി പുതിയ ഉത്പന്നങ്ങൾ യു എ ഇ വിപണ യിൽ എത്തു ന്നു. ദുബായിൽ നടന്ന ചടങ്ങിൽ മലയാളത്തിന്റെ പ്രിയ നടിയും അജ്മി ഫുഡ്സിന്റെ ബ്രാൻഡ് അംബാസിഡറുമായ ഭാവനയാണ് ഉൽപ്പന്നങ്ങളുടെ പ്രകാശനം നിർവഹിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലയാളിയുടെ അടിസ്ഥാന ഭക്ഷ്യോൽപന്നങ്ങൾ അങ്ങേയറ്റം പരിശുദ്ധിയോടെയും രുചിയോടെയും വിപണിയിൽ എത്തിക്കാനുള്ള അജ്മിയുടെ ആത്മാർത്ഥ പരിശ്രമത്തിൽ അകൃഷ്ടയായാണ് ഞാൻ അജ്മിയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത് എന്ന് നടി ഭാവന ചടങ്ങിൽ വ്യക്തമാക്കി. പുട്ടുപൊടി അടക്കമുള്ള കേരള ബ്രേക്ക് ഫാസ്റ്റ് ഉത്പന്നങ്ങളുടെ മാർക്കറ്റ് ലീഡറായ അജ്മി രുചിഭേദങ്ങളുമായി മസാല, അച്ചാർ വിപണികളിൽ കൂടി പ്രവേശിക്കുകയാണ്.

ഗൾഫ് മലയാളികളുടെ സമ്പൂർണ്ണ ഭക്ഷ്യ ആവശ്യങ്ങളുടെ പരിഹാരം ആവുകയാണ് അജ്മിയുടെ ലക്ഷ്യമെന്ന് അജ്മിയുടെ ഡയറക്ടേഴ്സ് ആയ റാഷിദും അഫ്സലും പറഞ്ഞു. ഗുണമേന്മയുള്ള ചതിയും കള്ളവും ഇല്ലാത്ത ഭക്ഷ്യോൽപ്പന്നങ്ങളുടെ ഒരു ഹബ്ബായി മാറുക എന്ന ലക്ഷ്യമാണ് അജ്മിയുമായി ഞങ്ങളെ അടുപ്പിച്ചതെന്നും ഈ ബന്ധം കൂടുതൽ കൂടുതൽ ശക്തമാവുകയാണെന്നും അജ്മിയുടെ യുഎഇ വിതരണക്കാരായ അൽസായി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ മജീദ് പുല്ലഞ്ചേരിയും സിഇഒ ഷാജി ബലയമ്പത്തും പറഞ്ഞു. പുതുതായി ഇറക്കിയ മുഴുവൻ ഉൽപ്പന്നങ്ങളും അടുത്ത മാസത്തോടെ യു എ ഇ യിൽ ലഭ്യമാകുമെന്ന് അൽസായി ഗ്രൂപ്പിന്റെ ട്രേഡ് മാർക്കറ്റിങ് മാനേജർ ഫസ്‌ന തളിക്കുളത്തിൽ അറിയിച്ചു. യുഎഇ റീട്ടെയിൽ മേഖലയിലെ പ്രമുഖരെല്ലാം തന്നെ ചടങ്ങിൽ സംബന്ധിച്ചു.