17
May 2023
Mon
17 May 2023 Mon

അബൂദബി: അബൂദബിയില്‍ താമസകേന്ദ്രത്തിനു തീപ്പിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം. ഏഴു പേര്‍ക്ക് പരിക്കേറ്റു. അബൂദബിയുടെ നഗരത്തിന്റെ തെക്കുകിഴക്ക് അല്‍ മോസാസ് മേഖലയിലാണ് തിങ്കളാഴ്ച തീപ്പിടുത്തമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തീ പടര്‍ന്നുപിടിക്കുമ്പോള്‍ വില്ലയ്ക്കുള്ളില്‍ ആയിരുന്നു മരിച്ചവരും പരിക്കേറ്റവരും. വിവരമറിഞ്ഞെത്തിയ അബൂദബി സിവില്‍ ഡിഫന്‍സ് ആണ് രക്ഷാപ്രവര്‍ത്തനം നടത്തി ഏവരെയും പുറത്തെത്തിച്ചത്. രണ്ടുപേരുടെ പരിക്ക് സാരമുള്ളതാണെന്നും അഞ്ചുപേര്‍ക്ക് ചെറിയ തോതിലുള്ള പരിക്കുകളാണ് സംഭവിച്ചതെന്നും അബൂദബി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

തീപ്പിടിത്ത കാരണം കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും സിവില്‍ ഡിഫന്‍സ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. മരിച്ചവരുടെ ഖബറടക്കം ബനിയാസ് ഖബര്‍സ്ഥാനില്‍ തിങ്കളാഴ്ചത്തേക്ക് നിശ്ചയിച്ചിരുന്നെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റിയതായാണ് റിപോര്‍ട്ടുകള്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക