30
May 2023
Thu
30 May 2023 Thu

ദുബയ്: മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷണല്‍ ടീവി മീഡിയ പ്രോഡക്ഷന്‍ ഹൗസ് ദുബയില്‍ സംഘടിപ്പിക്കുന്ന ഏഴാമത് എക്‌സലന്‍സ് അവാര്‍ഡ് മെയ് 27 ന് അല്‍ നാസര്‍ ലിഷര്‍ ലാന്റില്‍ നടക്കും. സിനിമ, സംഗീതം, സാമൂഹ്യ സേവനം, മീഡിയ, ബിസിനസ്, സ്‌പെഷ്യലി എബിള്‍ഡ് വിഭാഗങ്ങളിലായി എക്സ്സലന്‍സ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബയ് പൊലീസുമായി സഹകരിച്ചു നടക്കുന്ന ഈ പരിപാടിയില്‍ മുന്‍ കേന്ദ്രമന്ത്രി കെ വി തോമസ്, യുഎഇ ആഭ്യന്തര മന്ത്രാലയം ലഫ്.കേണല്‍ ദാന ഹുമൈദ് അല്‍മര്‍ സൂക്കി എന്നിവര്‍ വിശിഷ്ടാതിഥികളായും മുന്‍ ഇന്ത്യന്‍ സുപ്രീംകോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ്, റാസല്‍ഖൈമ പൊലീസ് ഡയറക്ടര്‍ ബദരിയ്യ അഹമ്മദ് ഹസ്സന്‍ അല്‍ഷേഹി എന്നിവര്‍ മുഖ്യാതിഥികളായും പങ്കെടുക്കും. കേരളത്തില്‍ നിന്നുള്ള 30 ഓളം കലാകാരന്മാര്‍ പങ്കെടുക്കുന്ന വിവിധ കലാപരിപാടികള്‍ എക്സ്സലന്‍സ് അവാര്‍ഡ്‌ന് മാറ്റുകൂട്ടും. പ്രവേശനം സൗജന്യമാണ്. വൈകുന്നേരം 4 മണി മുതല്‍ പ്രവേശനമുണ്ടായിരിക്കും.

എക്സ്സലന്‍സ് അവാര്‍ഡ് നൈറ്റിന്റെ ഭാഗമായി മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷണല്‍ ആദ്യമായി ഗ്ലോബല്‍ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു. മെയ് 28 ന് ദുബയ് ദേരയിലുള്ള ക്രൗണ്‍ പ്ലാസയില്‍ ബിസിനസ് മീറ്റ് നടക്കും. ഇന്ത്യയില്‍ നിന്നും ജിസിസി യില്‍ നിന്നുമുഉള്ള ബിസിനസ് രംഗത്തെ ക്ഷണിക്കപ്പെട്ട 400 ല്‍ പരം പ്രമുഖര്‍ കോണ്‍ഫാബ്- 2023 ല്‍ പങ്കെടുക്കും. വ്യവസായ രംഗത്ത് പുതിയ നിക്ഷേപങ്ങള്‍, പുതിയ വ്യവസായ സംരംഭങ്ങള്‍, വ്യവസായ രംഗത്തെ പ്രമുഖരുമായുള്ള സംവാദം എന്നിവയാണ് വിഭാവനം ചെയ്യുന്നത്.