19
May 2023
Wed
19 May 2023 Wed

ലഖ്‌നൗ: അമിതവേഗതയിലെത്തിയ കാര്‍ സ്‌കൂട്ടര്‍ ഇടിച്ചിട്ടു. സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികളും രണ്ടുമക്കളും മരിച്ചു. വാഹനത്തിന്റെ അടിയില്‍ കുടുങ്ങിയ സ്‌കൂട്ടറും യാത്രികരുമായി കാര്‍ 100 മീറ്ററിലധികം ഓടി. ലഖ്‌നൗവിലെ അലിഗഞ്ചിലെ ഗുല്‍ചെയിന്‍ ക്ഷേത്രത്തിനു സമീപമാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഹനത്തിനടിയില്‍ സ്‌കൂട്ടറും സ്‌കൂട്ടര്‍ യാത്രികരുമുണ്ടെന്ന് മനസ്സിലാക്കിയിട്ടും കാര്‍ ഡ്രൈവര്‍ നിര്‍ത്താന്‍ കൂട്ടാക്കിയില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വാഹനത്തിന്റെ അടിയില്‍ നിന്ന് പരിക്കേറ്റവരെ ഉയര്‍ത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രാം സിങ്(35), 32കാരിയായ ഭാര്യ, 10ഉം 7ഉം വയസ്സുള്ള ഇവരുടെ മക്കള്‍ എന്നിവരാണ് മരിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക