18
May 2023
Wed
18 May 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബെംഗളൂരു: ബസ് ഓടിക്കുന്നതിനിടെ കര്‍ണാടക എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ ഹൃദയാഘാതംമൂലം മരിച്ചു. വിജയപുര ജില്ലയിലെ സിന്ദഗി നഗറിലാണ് സംഭവം. ബസ് ഓടിക്കൊണ്ടിരിക്കെ ഡ്രൈവര്‍ മുരിഗപ്പ അത്താനിയാണ് മരിച്ചത്. കല്‍ബുര്‍ഗിയില്‍ നിന്ന് വിജയപുരയിലേക്ക് പോകുകയായിരുന്നു ബസ്. ഹൃദയാഘാതം സംഭവിച്ച ഉടനെ നിയന്ത്രണം വിട്ട് പെട്രോള്‍ പമ്പിലേക്കാണ് വാഹനം ഓടിക്കയറിയത്. ഇതിനകം തന്നെ ഡ്രൈവര്‍ മരണപ്പെട്ടിരുന്നു.
ഡ്രൈവര്‍ക്ക് ഹൃദയാഘാതം സംഭവിക്കുന്നതിന് മുമ്പ് വഴിയില്‍ വെച്ച് ബസിന്റെ ഹെഡ്‌ലൈറ്റിന് പ്രശ്‌നമുണ്ടായിരുന്നു. ഇതിന് പിന്നാലെ യാത്രക്കാരെ അടുത്തുള്ള ഡിപ്പോയില്‍ ഇറക്കി വിട്ട ശേഷമായിരുന്നു ബസ് യാത്ര തുടര്‍ന്നത്. ബസിന്റെ നിയന്ത്രണം വിട്ട ഉടന്‍ കണ്ടക്ടര്‍ ശരണു തകാലി ബസ് നിയന്ത്രിക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക