23
Jun 2023
Sun
23 Jun 2023 Sun

ജിദ്ദ: മലപ്പുറം സ്വദേശി സൗദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം ഐക്കരപ്പടി പുത്തൂപാഠം സ്വദേശി പരേതനായ പൂളക്കുളങ്ങര മൊയ്ദീന്‍ കുട്ടിയുടെ മകന്‍ സൈദലവി (51) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കിങ് ഫഹദ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

30 വര്‍ഷമായി ജിദ്ദയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവരികയായിരുന്നു. മലപ്പുറം കോണോംപാറ സ്വദേശി സാബിറയാണ് ഭാര്യ. മക്കള്‍: ഷഹീദ, സൗഫിയ, സമീറ, ശഹീദ്, സഫ്ഗാന. മരുമക്കള്‍: അബ്ദുറഹ്‌മാന്‍ തലപ്പാറ, യാസിര്‍ വഴിക്കടവ്, മുനീര്‍ കുറ്റിപ്പാല. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.