കോഴിക്കോട്: സുലൈമാൻ സേട്ട് സെൻറർ കോഴിക്കോട് സിറ്റി ചാപ്റ്റർ കുറ്റിച്ചിറ സൗത്ത് ബീച്ചിൽ ആരംഭിച്ച സുലൈമാൻ സേട്ട് ഫിസിയോതെറാപ്പി സെൻറർ മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സെൻറർ എക്സിക്യൂട്ടീവ് ഡയറക്ടർ കാസിം ഇരിക്കൂർ അധ്യക്ഷത വഹിച്ചു. സുലൈമാൻ സേട്ട് സെൻറർ ഓഫീസ് മന്ത്രി അഹമ്മദ് ദീവർ കോവിലും മേയർ ഡോക്ടർ ബീന ഫിലിപ്പും ചേർന്ന് ഉദ്ഘാടനം ചെയ്തു . സെൻററിൽ ആരംഭിച്ച മെഡിക്കൽ റിഹാബിലിറ്റേഷൻ യൂണിറ്റിന്റെ ഉദ്ഘാടനം കോയമ്പത്തൂർ RVS ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ സെന്തിൽ ഗണേഷ് ഉദ്ഘാടനം ചെയ്തു.
|
കൗൺസിലർമാരായ കെ.മൊയ്ദീൻകോയ , എസ് കെ അബൂബക്കർ , മദ്രസ ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യ ഗഫൂർ,RVS ഫിസിയോ തെറാപി കോളേജ് പ്രിൻസിപ്പൽ ഫ്രാങ്ക്ളിൻ, സീനിയർ ഫിസിയോ തെറാപിസ്റ്റ് കണ്ണം ബീരാൻ,സി എച്ച് ഹമീദ് മാസ്റ്റർ , സി.എ ഉമര്‍ കോയ, ടി. നൗഷാദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . കോഴിക്കോട് സിറ്റി ചാപ്റ്റർ കൺവീനർ എം.വി. റംസി ഇസ്മൈൽ സ്വാഗതവും നാസർ കുനിയിൽ നന്ദിയും പറഞ്ഞു .





