ജിദ്ദ: തിരുവനന്തപ്പുരം പ്രവാസി അസോസിയേഷൻ (ടി പി എ) യുടെ ഒൻപതാമത് വാർഷിക ആഘോഷം ‘വർണ നിലാവ്’ എന്ന പേരിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ വച്ച് വിപുലമായി ആഘോഷിക്കുന്നു. ജൂൺ 9 വെള്ളിയാഴ്ച വൈകുന്നേരം 5 മണിമുതൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടത്തുന്ന പാരിപാടിയിൽ സിനിമ പിന്നണി ഗായകൻ അൻസർ ഇസ്മായിൽ കൊച്ചിൻ, നിഖിൽ പ്രഭ, ബ്ലെസ്സ്ലീ തുടങ്ങിയവർ അതിഥികളായി എത്തും.
|
ജിദ്ദയിലെ ഗാന നൃത്ത രംഗത്തെ അതുല്യ കലാകാരന്മാർ അണിനിരക്കുന്ന സംഗീത നൃത്ത നൃത്യ വിരുന്നുമുണ്ടാവും. പ്രവേശനം സൗജന്യമാണ്. പരിപാടി ആസ്വദിക്കാൻ താല്പര്യമുള്ളവർക്ക് https://forms.gle/XUmuAEitSz5fW4YZ6 എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ജിദ്ദയിലെ തിരുവനന്തപുരം നിവാസികളായ പ്രവാസികളുടെ കൂട്ടായ്മയാണ് തിരുവന്തപുരം പ്രവാസി അസോസിയേഷൻ.
നൂറുകണക്കിന് നിർധനരായ രോഗികൾക്ക് ചികിത്സാ സഹായമായും, നിരവധി വീട്ടമ്മമാർക്ക് സ്വയം തൊഴിൽ പദ്ധതികളായും, ഭിന്നശേഷിക്കാർക്ക് ഭൗതിക ഉപകരണങ്ങളായും, പഠിക്കാൻ മിടുക്കരായ നിർധന വിദ്യാർഥികൾക്ക് പഠന സഹായമായും, അംഗങ്ങൾക്കു ക്ഷേമ പദ്ധതികളുമായും, ഹജ്ജ് തീർത്ഥാടകർക്ക് രക്തദാനം നൽകിയും, നാടണയാൻ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് യാത്രാ സഹായമായും, ചതിക്കുഴികളിൽ പെട്ട് ദുരിത ജീവിതരായ പ്രവാസികൾക്ക് സാന്ത്വനമായും ടി പി എ ജിദ്ദയുടെ പ്രവർത്തനങ്ങൾ സജീവമാണ്.
കേരള സർക്കാറിന്റെ പ്രവാസികാര്യ ക്ഷേമ സ്ഥാപനമായ നോർക്ക റൂട്ട്സ് ടി പി എ ജിദ്ദക്ക് അംഗത്വം നൽകിയിട്ടുണ്ട്. നിലവിൽ 2027 വരെ നോർക്ക അംഗത്വ കാലാവധിയുള്ള തിരുവനന്തപുരം ജില്ലയിലെ ഏക പ്രവാസി സംഘടനയാണ് ടി പി എ ജിദ്ദ. നാസുമുദ്ദീൻ മണനാക്ക് (പ്രസിഡന്റ്), മുഹമ്മദ് ഹുസൈൻ (ജനറൽ സെക്രട്ടറി), നൗഷാദ് ആറ്റിങ്ങൽ (ട്രഷറർ), മുഹമ്മദ് അബൂബക്കർ (പ്രോഗ്രാം കൺവീനർ), വിവേക് (കൾച്ചറൽ സെക്രട്ടറി), അൻസർ ഇസ്മായിൽ (പിന്നണി ഗായകൻ) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


