02
Jun 2023
Sat
02 Jun 2023 Sat

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. തോട്ടപ്പള്ളി സ്വദേശി ജിബിന്‍ സാബു, കാരശ്ശേരി പാറത്തോട് സ്വദേശി അമേസ് സെബാസ്റ്റ്യന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് 5.45നാണ് അപകടം. കൂടരഞ്ഞി മുക്കം റോഡില്‍ താഴെക്കൂടാരഞ്ഞിയില്‍ വച്ച് ബൈക്കും ഓട്ടോയു കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരുവരേയും നാട്ടുകാരും പൊലീസും ചേര്‍ന്നു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>