04
Jun 2023
Mon
04 Jun 2023 Mon

മീററ്റ്: ബിജെപി നേതാവ് വെടിയേറ്റു മരിച്ചു. സംഭവത്തില്‍ ഭാര്യ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ശനിയാഴ്ചയാണ് ബിജെപി നേതാവായ നിഷാന്ത് ഗാര്‍ഗിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് പൊലീസ് നിഷാന്തിന്റെ ഭാര്യ സോണിയയെ അറസ്റ്റ് ചെയ്തത്. ബിജെപിയുടെ റീജ്യനല്‍ മീഡിയ ഇന്‍ചാര്‍ജ് ആയിരുന്നു കൊല്ലപ്പെട്ട നിഷാന്ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം നാടന്‍ തോക്ക് ഉപയോഗിച്ച് നിഷാന്ത് തന്നെ കൊല്ലാന്‍ ശ്രമിച്ചുവെന്നും പിടിവലിക്കിടെ വെടിപൊട്ടി നിഷാന്തിന് കൊള്ളുകയായിരുന്നുവെന്നുമാണ് സോണിയ പറയുന്നത്. നിഷാന്തിന്റെ നെഞ്ചിലാണ് വെടിയുണ്ട തറച്ചത്. നിഷാന്ത് ആത്മഹത്യ ചെയ്തുവെന്നാണ് സോണിയ അന്ന് എല്ലാവരോടും പറഞ്ഞത്.

വെള്ളിയാഴ്ച രാത്രി മദ്യപിച്ചെത്തിയ നിഷാന്ത് തന്നെ മര്‍ദ്ദിച്ചുവെന്നും സഹികെട്ടതിനാല്‍ പുലര്‍ച്ചെ മൂന്നോടെ താന്‍ അടുത്തുതന്നെയുള്ള സ്വന്തം വീട്ടിലേക്കു പോയെന്നും യുവതി പറയുന്നു. ആറരയ്ക്ക് മടങ്ങിവന്നപ്പോഴാണ് നെഞ്ചില്‍ വെടിയേറ്റ നിലയില്‍ ചോരയില്‍ കുളിച്ച് ഭര്‍ത്താവിന്റെ മൃതദേഹം കണ്ടതെന്നും യുവതി പൊലീസിനോടു പറഞ്ഞു. ഈ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യലിലേക്ക് കടന്നപ്പോഴാണ് യുവതി അലമാരയില്‍ നിന്നും തോക്കും യുവാവിന്റെ മൊബൈല്‍ ഫോണും എടുത്തുനല്‍കിയത്. തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക