16
Jun 2023
Sun
16 Jun 2023 Sun

കോഴിക്കോട്: ഹിജ്‌റ കമ്മിറ്റി ഇന്ത്യയുടെ ഹിജിറ 1445 വര്‍ഷത്തെ കലണ്ടര്‍ ഖാലിദ് മൂസ നദ്വി ശൈഖ് അലാവുദ്ദീന്‍ മക്കിക്ക് നല്‍കി പ്രകാശനം ചെയ്തു. കോഴിക്കോട് എംഎംഎസ് ഓഡിറ്റോറിയത്തില്‍ നടന്ന ഹിജ്‌റ കമ്മിറ്റി ഇന്ത്യ പ്രവര്‍ത്തക സംഗമത്തിലയിരുന്നു കലണ്ടര്‍ പ്രകാശനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രവര്‍ത്തക സംഗമം ഷെയ്ഖ് അലാവുദ്ദീന്‍ മക്കി ഉദ്ഘാടനം ചെയ്തു . ചെയര്‍മാന്‍ അബ്ദുല്‍ ഹഫീദ് നദ്വി അധ്യക്ഷത വഹിച്ചു. ഡോ. കോയക്കുട്ടി ഫാറൂഖി, പദ്മ ശ്രീ അലി മണിക്ഫാന്‍, ഡോ. മുഹമ്മദ് ഹസ്സന്‍, മുഹമ്മദ് മുഹിയുദ്ദീന്‍ ബാഖവി , കെവി. അബൂബക്കര്‍, വി അലി, പി എസ് ഷംസുദ്ദീന്‍, ഫിറോസ് കോഴിക്കോട്, സൈനുദ്ദീന്‍ മൗലവി എന്നിവര്‍ സംസാരിച്ചു. പ്രവര്‍ത്തക സംഗമത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു.