17
Jun 2023
Tue
17 Jun 2023 Tue

ദുബയ്: ആഗോള സൗന്ദര്യ വസ്തുക്കളുടെ വിപണി മൂല്യം ഉയരുന്നതായി പഠനങ്ങള്‍. കേരളത്തില്‍ നിന്നുള്ള ആയുര്‍വേദ ഉല്‍പന്നങ്ങള്‍ക്ക് യുഎഇ മികച്ച മാര്‍ക്കറ്റായി മാറുന്നുണ്ട്. ആഗോള സൗന്ദര്യ, വ്യക്തിഗത വിപണി മൂല്യം 2026 നകം 729 ബില്യന്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മാര്‍ക്കറ്റ് റിസേര്‍ച്ചിങ് കമ്പനിയായ യൂറോ മോണിറ്റര്‍ വ്യക്തമാക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മിഡില്‍ ഈസ്റ്റ്- ആഫ്രിക്ക മേഖലയുടെ മൂല്യം 36 ബില്യന്‍ ഡോളറാണ്. 2026 നകം ഇത് 61 ബില്യന്‍ ഡോളറിലെത്തും. ബ്യൂട്ടി -വെല്‍നെസ് ആയുര്‍വേദ പ്രിമിയം ബ്രാന്‍ഡായ കാട് യുഎഇ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. ദുബയ് തങ്ങളുടെ ബ്രാന്‍ഡിന് അനുയോജ്യമായ പ്ലാറ്റ്ഫോം ആണെന്ന് കാട് സ്ഥാപകന്‍ ഷാഫിന്‍ കളത്തിങ്കല്‍ പറഞ്ഞു.

സൂക്ഷ്മതയോടെ രൂപകല്‍പന ചെയ്ത, ശരീരത്തിന് ഹാനികരമല്ലാത്ത അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുന്ന ഉല്‍പന്ന ശ്രേണി ദുബായിലെ ഉപയോക്താക്കള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി വിലയിരുത്തുന്നു. കേരളത്തില്‍ നിന്നുള്ള ഇത്തരം മികച്ച ബ്രാന്‍ഡുകള്‍ക്ക് യുഎഇ മികച്ച മാര്‍ക്കറ്റായി മാറുകയാണ്. ഡോകിബ് ഗ്രൂപ്പ്, മെഡ്-7, ആസ്റ്റര്‍ അടക്കമുള്ള ഒട്ടേറെ ഫാര്‍മസികളിലും ലുലു ഉള്‍പ്പെടെയുള്ള ഹൈപ്പര്‍മാര്‍ക്കറ്റുകളിലും കാട് ലഭ്യമാണ്. ഔദ്യോഗിക വെബ്സൈറ്റിലും ആമസോണ്‍, കാഫോര്‍, മംസ് വേള്‍ഡ്, നൂണ്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും ലഭിക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക