റിയാദ്: മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ ഹജ്ജ് തീര്‍ഥാടകന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മക്കയില്‍ മരിച്ചു. ചെട്ടിപ്പടിയിലെ നടമ്മല്‍ പുതിയകത്ത് ഹംസ (78) ആണ് മരിച്ചത്. ഈ മാസം എട്ടിന് സ്വകാര്യ ഗ്രൂപ്പില്‍ ഹജ്ജിനെത്തിയതായിരുന്നു അദ്ദേഹം. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണ്‍വയന്‍സില്‍ സൂപ്രണ്ടായി വിരമിച്ച ഇദ്ദേഹം സ്ഥിര താമസവും മുംബൈയില്‍ തന്നെയായിരുന്നു.
|
പരേതരായ മുഹമ്മദിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ – സൗദ കണ്ടോത്ത് (മുംബൈ), മക്കള്‍ – അര്‍ഷാദ് (ബാങ്ക് ഓഫ് ഒമാന്‍, മസ്‌കത്ത്), ഷബീര്‍ (മുനിസിപ്പല്‍ കോഓപ്പറേറ്റീവ് ബാങ്ക്, ന്യൂ മുംബൈ), മുംതാസ് (യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ന്യൂ മുംബൈ), സീനത്ത് (എച്ച്.ആര്‍ ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ന്യൂ മുംബൈ). മരുമക്കള്‍: നൂര്‍ജഹാന്‍ ഫിസിയോ തെറാപ്പിസ്റ്റ് കണ്ണൂര്‍, ഷാദിയ മുംബൈ, ഷാനവാസ് കൊടുങ്ങല്ലൂര്‍ (ബാംഗ്ലൂര്‍). നിയമനടപടികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ളുഹര്‍ നമസ്‌കാര ശേഷം മസ്ജിദുല്‍ ഹറാമില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് ശേഷം മൃതദേഹം ശറായ മഖ്ബറയില്‍ ഖബറടക്കി. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി.





