01
Jun 2023
Wed
01 Jun 2023 Wed

കൊച്ചി: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം എ കുട്ടപ്പന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. 2013ല്‍ പക്ഷാഘാതം വന്ന മുതല്‍ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1980 വണ്ടൂരില്‍ നിന്ന് ജയിച്ച് ആദ്യം നിയമസഭയിലെത്തി. 1987 ചേലക്കരയില്‍ നിന്നും 1996, 2001 തെരഞ്ഞെടുപ്പുകളില്‍ ഞാറക്കലില്‍ നിന്നും ജയിച്ചു. 2001ലെ ആന്റണി മന്ത്രിസഭയില്‍ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു. 2013ല്‍ കുര്യനാട് വെച്ച് എം എ ജോണ്‍ അനുസ്മരണ പരിപാടിക്കിടെയാണ് പക്ഷാഘാതമുണ്ടായത്.

മൃതദേഹം ഇന്ന് രാവിലെ പത്തുമണി മുതല്‍ 12 മണി വരെ കൊച്ചി ഡിസിസി ഓഫിസില്‍ പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് കലൂരിലെ വസതിയില്‍ പൊതുദര്‍ശനം. വൈകിട്ട് നാല് മണിക്ക് പച്ചാളം ശ്മശാനത്തില്‍ സംസ്‌കരിക്കും.