02
Jun 2023
Sat
02 Jun 2023 Sat

കണ്ണൂർ: മോൻസൺ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ തന്നെ ശിക്ഷിക്കാൻ ഒരു തെളിവും ആരുടേയും പക്കലില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒരിക്കലും ഒളിവിൽ പോകില്ലെന്നും കോടതിയിൽ തനിക്ക് പൂർണവിശ്വാസമുണ്ടെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ പ്രതിചേർക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോടതിയിൽ കേസ് വരട്ടെ. കേസിന്റെ മെറിറ്റും ഡീമെറിറ്റും കോടതി വിലയിരുത്തട്ടേ. അതിനനുസരിച്ച് എല്ലാം ഉൾക്കൊള്ളാൻ എന്റെ മനസ് തയാറായിട്ടുണ്ട്. സുധാകരൻ പറഞ്ഞു. അന്വേഷണസംഘം ചോദിച്ചതിനെല്ലാം താൻ കൃത്യമായി മറുപടി നൽകിയിട്ടുണ്ടെന്നും തനിക്കെതിരെ അവർക്ക് ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ആശങ്കയോ ഭയമോ ഇല്ല. എന്തും നേരിടാൻ ഒരുക്കമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഹൈക്കോടതിയിൽ നിന്ന് ഇടക്കാല മുൻകൂർ ജാമ്യം നേടിയാണ് ചോദ്യം ചെയ്യലി സുധാകരൻ ഇന്ന് മോൻസന്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനായി എത്തിയത്.