മണ്ണൂർക്കാട്: വ്യാജ രേഖ കേസിൽ എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യക്ക് മണ്ണാർക്കാട് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 50000 രൂപയുടെ രണ്ടാൾ ജാമ്യം, പാസ്പോർട്ട് ഹാജരാക്കണം, കേരളം വിട്ടുപോവരുത്, രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാവണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
|
അഗളി പൊലീസ് ആണ് വിദ്യക്കെതിരേ വ്യാജരേഖ ചമച്ചതിന് കേസെടുത്തിരുന്നത്. കേസെടുത്ത് 16ാം ദിവസമാണ് വിദ്യയെ പൊലീസ് കോഴിക്കോട് മേപ്പയൂരിൽ നിന്ന് പിടികൂടിയത്. അറസ്റ്റിലായ വിദ്യയെ കോടതി രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ചോദ്യം ചെയ്യലിനിടെ വിദ്യ കുഴഞ്ഞുവീഴുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മഹാരാജാസ് കോളജിന്റെ പേരിലാണ് വിദ്യ വ്യാജ രേഖ ചമച്ചത്. അഗളി, നീലേശ്വരം കോളജുകളിൽ അധ്യാപക ജോലിക്കായാണ് വിദ്യ വ്യാജമായി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





