ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയിലെ കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്ന ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് വാര്‍ഡ് സഭ യോഗം ചേര്‍ന്നു. 233 ആളുകള്‍ പങ്കെടുത്തു. ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ അധ്യക്ഷത വഹിച്ച വാര്‍ഡ് സഭ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാര്‍ കെ. രാജേഷ് ഉദ്ഘാടനം ചെയ്തു.
|
നഗരസഭ ആസൂത്രണ അംഗം ഐ എം സതീശന്‍ ആമുഖഭാഷണം നടത്തി. സി ഉണ്ണികൃഷ്ണന്‍ സ്വാഗതവും അഷറഫ് റ്റികെ നന്ദിയും പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ക്വാറിയുടെ പ്രവര്‍ത്തനം മുന്‍സിപ്പല്‍ ആക്ട് 414 പ്രകാരം റദ്ദാക്കണമെന്ന് ഷഹീം തറയില്‍, അഷറഫ് എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. പൂളക്കതൊടി റിയാസ് പിന്‍താങ്ങി.
പ്രമേയം ഐകകണ്‌ഠ്യേന പാസായി. ചന്ദ്രന്‍ മലയരികത്ത്, വിജയന്‍ പുളിക്കപറമ്പില്‍, രുഗ്മണി ഉദയാലാം കുന്നത്ത്, മീന നമ്പംകുളം , ഉണ്ണികൃഷ്ണന്‍ ഓലംപുള്ളി, സതീശന്‍ പുളിക്കല്‍ പറമ്പ് എന്നിവര്‍ സംസാരിച്ചു.


