02
Jun 2023
Mon
02 Jun 2023 Mon

കണ്ണൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ അസിസ്റ്റന്റ് സൂപ്രണ്ടിന്റെ തലയ്ക്കിടിച്ചു പരുക്കേല്‍പിച്ച സംഭവത്തില്‍ ഷുഹൈബ് വധക്കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തു. വിയ്യൂര്‍ പൊലീസ് ആണ് കാപ്പാതടവുകാരനായ ആകാശത്തിനെതിരെ കേസെടുത്തത്. സെല്ലില്‍ ആകാശ് കിടക്കുന്നത് കാണാന്‍ കഴിയാത്ത തരത്തില്‍ തുണികൊണ്ട് മറച്ചത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനമെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് കേസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തലയില്‍ ക്ഷതമേറ്റ അസി. സൂപ്രണ്ട് രാകുല്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. പരുക്കു ഗുരുതരമല്ല. സ്വന്തം തല കൊണ്ട് ആകാശ് ഇടിക്കുകയും രാകുലിന്റെ തല പിടിച്ചു ഭിത്തിയില്‍ ഇടിപ്പിക്കുകയുമായിരുന്നു എന്നാണു വിവരം. മറ്റു ജീവനക്കാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.