30
Jun 2023
Tue
30 Jun 2023 Tue

അ​ജ്‍​മാ​നി​ൽ ബഹുനില താമസകേന്ദ്രത്തിൽ തീ​പി​ടു​ത്തം. മ​ല​യാ​ളി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ചു. ഷാ​ർ​ജ അ​ജ്മാ​ൻ അ​തി​ർ​ത്തി​യി​ലെ റു​മൈ​ല​ക്ക് സ​മീ​പം ബാ​ങ്ക് സ്ട്രീ​റ്റി​ലെ അ​ജ്മാ​ൻ വ​ൺ ട​വേ​ഴ്സ് എ​ന്ന 30 നില കെട്ടിടത്തിലാണ് തീപിടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ സ​മു​ച്ച​യ​ത്തി​ലെ ര​ണ്ടാം ന​മ്പ​ർ ട​വ​റി​ലാ​ണ് തീ​പി​ടി​ത്തു​ണ്ടാ​യ​ത്. ഒ​രു മ​ണി​ക്കൂ​റി​ന​കം കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന​വ​രെ പൂ​ർ​ണ​മാ​യും ഒ​ഴി​പ്പി​ച്ചു.

12 ട​വ​റു​ക​ളി​ലാ​യി 3000 അ​പ്പാ​ർട്ട്​മെ​ൻറു​ക​ളാണ് ഇവിടെയുള്ളത്. യു​എ​ഇ ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് സൈ​ഫ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ് യാ​ൻ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.